550 ടണ്‍ മാഗി നശിപ്പിക്കാന്‍ നെസ്ലെയ്ക്ക് സുപ്രീം കോടതി അനുമതി

203

ന്യൂഡല്‍ഹി: 550 ടണ്‍ മാഗി നശിപ്പിക്കാന്‍ നെസ്ലെയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി. അനുവദനീയമായ അളവിലും കൂടുതല്‍ ലെഡിന്‍റെ അളവ് കണ്ടെത്തിയതിനെതുടര്‍ന്നാണ് വിപണിയില്‍ നിന്നും മാഗി പിന്‍വലിച്ചത്. വിപണിയില്‍ നിന്ന് തിരിച്ചെടുത്തതും സ്റ്റോക്ക് ഉണ്ടായിരുന്ന 550 ടണാണ് നശിപ്പിക്കുന്നത്.രാജ്യത്തെ വിവധ സ്ഥലങ്ങളിലായി 39 ഇടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന മാഗിയാണ് നശിപ്പിക്കുന്നത്. ഇവ നശിപ്പിക്കാനുള്ള അനുമതി തേടിയുള്ള നെസ്ലെയുടെ ഹര്‍ജിയെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി കോടതിയില്‍ എതിര്‍ത്തില്ല.