രഞ്ജി ട്രോഫി : ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി

240

നഡിയാഡ് : രഞ്ജി ട്രോഫി രണ്ടാം മത്സരത്തില്‍ കേരളത്തിന് പരാജയം. നാല് വിക്കറ്റിന് ഗുജറാത്ത് കേരളത്തെ പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 105 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. 30 റണ്‍സ് നേടിയ പ്രിയങ്ക് പഞ്ചലാണ് ടോപ്പ് സ്കോറര്‍. 18 റണ്‍സോടെ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലും 11 റണ്‍സോടെ ചിരാക് ഗാന്ധിയും പുറത്താകാതെ നിന്നു. അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ടു വീതം വിക്കറ്റുകള്‍ കേരളത്തിന് വേണ്ടി സ്വന്തമാക്കി.
സ്കോര്‍ : കേരളം ഒന്നാം ഇന്നിംഗ്സ് 208, രണ്ടാം ഇന്നിംഗ്സ് 203. ഗുജറാത്ത് ഒന്നാം ഇന്നിംഗ്സ് 307, രണ്ടാം ഇന്നിംഗ്സ് 108/6.cricket

NO COMMENTS