രജിസ്റ്ററിലും, അക്കൗണ്ടിംഗ് സോഫ്ട്‌വെയറിലും തിരിമറി നടത്തി പെട്രോൾ പമ്പ് ജീവനക്കാരൻ കവര്‍ന്നത് 18 ലക്ഷം രൂപ

28

തിരുവനന്തപുരം: വിതുര ചേന്നന്‍പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പെട്രോൾ പമ്പിലാണ് സംഭവം.

പമ്പിലെ രജിസ്റ്ററിലും, അക്കൗ ണ്ടിംഗ് സോഫ്ട്‌ വെയറിലും തിരിമറി നടത്തി 18 ലക്ഷം രൂപ കവര്‍ന്ന രണ്ട് പ്രതികളില്‍ ഒരാളായ വിതുര മേമല രാജി ഭവനില്‍ രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

പമ്ബ് ഉടമ ഓഡിറ്റ് നടത്തിയ പ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് വിതുര പൊലീസില്‍ പരാതി നല്‍കി. പണം മടക്കി നല്‍കാമെന്ന് പ്രതികള്‍ സമ്മതിച്ചെങ്കിലും പിന്നീട് ഒളിവില്‍ പോകുകയായിരുന്നു.

രാഹുലിന്റെ ഭാര്യ തേവിയോട് മാതളത്ത് റോഡരി കത്ത് വീട്ടില്‍ നീനുരാജാണ് കേസിലെ ഒന്നാംപ്രതി. നീനുരാജ് വിതുര ഫ്യൂവല്‍സിലെ അക്കൗണ്ടന്റായും, രാഹുല്‍ സഹായിയായും ജോലി ചെയ്യുകയായിരുന്നു.

നീനുരാജിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണന യിലാണ്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വിതുര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ശ്രീജിത്, എസ്.ഐ എസ്.എല്‍. സുധീഷ്, ഗ്രേഡ് എസ്.ഐ ഇര്‍ഷാദ്, എസ്.സി.പി.ഒ രജിത്, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഒരുവര്‍ഷത്തിനിടയിലാണ് ഇവർ 18 ലക്ഷത്തോളം രൂപ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു

NO COMMENTS