റിസര്‍വ് ബാങ്ക് 200 രൂപയുടെ നാണയം പുറത്തിറക്കി

215

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. സ്വാതന്ത്ര്യസമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് നാണയം പുറത്തിറക്കിയത്. നാണയത്തിന്റെ ബുക്കിങ് വില 2650 രൂപയാണ്. അമ്ബത് ശതമാനം വെള്ളി, 40 ശതമാനം ചെമ്ബ്, അഞ്ചു ശതമാനം നിക്കല്‍, അഞ്ചു ശതമാനം സിങ്ക് എന്നിവ ചേര്‍ന്ന നാണയത്തിന് 44 മില്ലീമീറ്റര്‍ വ്യാസവും 35 ഗ്രാം തൂക്കവുമുണ്ട്. നേരത്തെ 20, 25, 50, 60, 75, 100, 125, 150, 500, 1000 രൂപാ നാണയങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.

NO COMMENTS