മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്നു കരുതുന്നില്ല : രമേശ് ചെന്നിത്തല

170

ആലപ്പുഴ • കരുളായി വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്നു കരുതുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതു സംബന്ധിച്ച സിപിഐ നിലപാട് അപക്വമാണ്. മാവോയിസ്റ്റുകള്‍ പലപ്പോഴും പൊലീസിനു നേരെ വെടിയുതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. അതിനാല്‍ തന്നെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനു വേണ്ടി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.