ബുദ്ധിമാന്ദ്യമുള്ള 13 കാരിയെയും അഞ്ചു വയസ്സുകാരിയെയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

203

കുമളി: അഞ്ചു വയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചയാളെ ഇടുക്കിയിലെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുപള്ളം ബാലകൃഷ്ണമെട്ട് കാമാക്ഷി വിലാസം അയ്യനാര്‍ ആണ് അറസ്റ്റിലായത്.എല്‍.കെ ജി വിദ്യാര്‍ഥിനിയേയും ബുദ്ധിമാന്ദ്യമുള്ള പതിമൂന്നുകാരിയേയുമാണ് ഇയാള്‍ പീഡിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. സ്കൂള്‍ വിട്ട് വന്ന കുട്ടികള്‍ കടയില്‍ നിന്നും ഷാംപു വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അയ്യനാര്‍ ഇരുവരെയും പീഡിപ്പിച്ചത്. ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. അഞ്ചു വയസ്സുകാരിയെ കുളിപ്പിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതോടെ മാതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡിപ്പിച്ച് വിവരം അറിഞ്ഞത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ബന്ധുവായ പതിമൂന്ന് കാരിയേയും അയ്യനാര്‍ പീഡിപ്പിച്ചതായി മനസ്സിലായത്.
ബന്ധുക്കള്‍ ഇരുവരേയും കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. തുടന്ന് കുമളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ്സെടുത്ത ശേഷം കട്ടപ്പനയില്‍ നിന്നും വനിതാ എസ് ഐ യെ എത്തിച്ച് അഞ്ചു വയസ്സു കാരിയുടെ മൊഴിയെടുത്തു. കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇതുവഴിയെത്തിയ അയ്യനാര്‍ തന്നെ ബലമായി പിടിച്ച് സമീപത്തുള്ള കുട്ടിക്കാട്ടില്‍ എത്തിച്ച് ശാരീരിക പീഡനത്തിന് വിധേയയാക്കിയെന്ന് കുട്ടി മൊഴി നല്‍കി. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അയ്യനാരുടെ കൈയ്യില്‍ കടിച്ചതായും ഈ വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.
തന്നെ വിട്ടയച്ച ശേഷം ഒപ്പമുണ്ടായിരുന്ന പതിമൂന്നുകാരിയെ ബലമായി അയ്യനാരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.ഇതുകണ്ടു പേടിച്ച് വീട്ടിലേക്ക് ഓടിപ്പോയതായും കുട്ടിയുടെ മൊഴിയിലുണ്ട്. ഇതേ ദിവസം 13 കാരിയെയും അയ്യനാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.ഏഴ് വര്‍ഷം മുമ്പ് വിവാഹിതനായ അയ്യനാര്‍ക്ക് കുട്ടികളില്ല. ലൈംഗിക പീഡനം സ്ഥിരീകരിക്കാന്‍ കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയനാക്കും.

NO COMMENTS

LEAVE A REPLY