അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണങ്ങളുമായി ഹംസധ്വനി ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍

226

കൊച്ചി: മലയാള സംഗീത ശാഖയില്‍ വേറിട്ട ഈണം ചേര്‍ത്ത അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഗാനങ്ങളായിരുന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 135-ാം ലക്കത്തിന്റെ സവിശേഷത. വളര്‍ന്നു വരുന്ന ഗായകര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ബാന്‍ഡായ ഹംസധ്വനിയാണ് പരിപാടിയില്‍ പങ്കെടുത്തത്.കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ അവതരിപ്പിക്കുന്നത്.
സംഗീത സംവിധായകന്‍ ബേണിയുടെ രണ്ട് മക്കളുള്‍പ്പെടെ അഞ്ച് ഗായകരാണ് പരിപാടിയില്‍ പങ്കെടുത്ത്. അനുരാഗമേ എന്നു തുടങ്ങുന്ന ഗാനത്തോടെ പി ബല്‍റാമാണ് പരിപാടിക്ക് തുടക്കമിട്ടത്. തിരുവോണ പുലരിയില്‍, യദുകുല രതിദേവനെവിടെ എന്നീ ഗാനങ്ങള്‍ സെറിന്‍ ബേണിയാണ് ആലപിച്ചത്. സീമന്തരേഖയില്‍, ദ്വാരകേ ദ്വാരകേ, നക്ഷത്ര കിന്നരന്മാര്‍ എന്ന ഗാനം ഗായത്രി രാജീവും പാടി. കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന ഹിറ്റ് ഗാനം ആലപിച്ചത് കീര്‍ത്തന്‍ ബേണിയാണ്. ഓ ശാലോമിന്‍ നായകാ എന്ന ഗാനവും വാല്‍ക്കണ്ണെഴുതി എന്ന യുഗ്മഗാനവും ഷൈനി ജോജുവാണ് ആലപിച്ചത്. ആമുഖ ഗാനം കൂടാതെ, ചന്ദ്രക്കല മാനത്ത്, തളിര്‍വലയോ, നിന്‍മണിയറയിലേ നിര്‍മ്മല ശയ്യയിലെ എന്നീ ഗാനങ്ങള്‍ പാടിയത് ബല്‍റാമാണ്.യുവഗായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോസ് പീറ്റര്‍ ഹംസധ്വനി സംഗീത സംഘ് എന്ന കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. യുവഗായകരില്‍ പലരും ഇന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാതെ കടന്നുപോവുകയാണ്. അവര്‍ക്ക് മുഖ്യധാര സംഗീത ശാഖയിലേക്ക് കടന്നു ചെല്ലാന്‍ വേണ്ടിയാണ് താന്‍ ഈ സംഘം തുടങ്ങിയതെന്ന് ജോസ് പീറ്റര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY