ബൂത്തുകളില്‍ വീഡിയോഗ്രാഫി – അപേക്ഷ 8 വരെ സമര്‍പ്പിക്കാം

15

കാസറഗോഡ് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളില്‍ വീഡിയോഗ്രാഫി ആവശ്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ചെലവില്‍ വീഡിയോഗ്രാഫി ചെയ്യാം.ഇതിന് രണ്ട് ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ 3700 രൂപ വേതനമായി നിശ്ചയിച്ചിട്ടുണ്ട്.

വീഡിയോഗ്രാഫി ആവശ്യമുള്ളവര്‍ നിശ്ചിത തുക ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ പേരിലുള്ള ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ 799011400006573 ല്‍ ഒടുക്കി വറി ലിസ്റ്റ് സഹിതം ഡിസംബര്‍ എട്ടിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം.

NO COMMENTS