രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇന്ന് 72-ആം പിറന്നാള്‍

220

ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇന്ന് 72 തികയുന്നു. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാണ് കോവിന്ദ്. ജന്മദിന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു . കോവിന്ദിന് ദീര്‍ഘായുസ്സ് നേര്‍ന്ന് മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ലാളിത്യത്തെയും കാര്യനിര്‍വ്വഹണശേഷിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. പിറന്നാള്‍ ദിനമായ ഇന്ന് രാഷ്ട്രപതി ഷിര്‍ദി, മുംബൈ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഷിര്‍ദി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനത്തിലും സായി ബാബ സാമാധി വാര്‍ഷികത്തിലും അദ്ദേഹം പങ്കെടുക്കും.

NO COMMENTS