മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തികള്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

90

കാസറകോട്: കലോത്സവങ്ങളിലെ അണിയറക്ക് പിന്നില്‍ നടക്കുന്ന അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ ക്കെതിരേ യുള്ള തിരുത്തല്‍ ശക്തികളാണ് മാധ്യമങ്ങളെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാഞ്ഞങ്ങാട് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന അനാവശ്യ മായ കിടമത്സരങ്ങള്‍ യുവനജോത്സവത്തിന്റെ ശോഭ കെടുത്തുന്നുണ്ട്.

മുതിര്‍ന്നവരേക്കാളും വളരെയേറെ പ്രതിഭകളുള്ളവരാണ് കുട്ടികള്‍. കുട്ടികളുടെ പ്രതിഭ വളര്‍ത്തുകയാണെങ്കില്‍ അവര്‍ വലിയ വ്യക്തി മുദ്ര പതിപ്പിച്ചാണ് കടന്നു പോകുന്നത്. മലാല യൂസഫ്, ഗ്രേറ്റ തുന്‍ബര്‍ഗ് തുടങ്ങിയവര്‍ സമീപ കാലത്ത് തന്നെ അവരുടെ പ്രതിഭ കാരണം പ്രശസ്തരായവരാണ്.

കുട്ടികളില്‍ അന്തര്‍ലീനമായ സര്‍ഗവാസ നകള്‍ പരിപോഷിപ്പിക്കുന്നതിന് പകരം പ്രതിഭകളെ സൃഷ്ടിക്കുന്നതിനായി തല്ലിപ്പഴുപ്പിച്ചെടുക്കുന്ന പ്രവണതയില്‍ നിന്നും രക്ഷിതാക്കള്‍ പിന്തിരിയേണ്ടതുണ്ട്. ശരിയായ പ്രതിഭകളെ ലോകോത്തര കലാകാരന്മാരും കലാകാരി കളുമാക്കി പരിവര്‍ത്തനം ചെയ്യുന്നതില്‍ കലോത്സവവും മാധ്യമങ്ങളും വലിയ പങ്കാണ് വഹിക്കുന്നതെന്ന് എം പി പറഞ്ഞു.

NO COMMENTS