കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

44

തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിൽ ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാൽകുളങ്ങര, കൂന്തള്ളൂർ, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കാക്കനിക്കര, അടപ്പുപാറ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പുള്ളിയിൽ എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെൻ്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ പുന്നയ്ക്കാമുഗൾ വട്ടവിള പ്രദേശത്തെ മൈക്രോ കണ്ടെയിൻമെൻ്റ് സോണായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്റ് സോണുകൾ പിൻവലിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ പെരുന്താന്നി ഈഞ്ചയ്ക്കൽ റെസിഡൻസ് അസോസിയേഷൻ പ്രദേശം, നഗരൂർ ഗ്രാമപഞ്ചായത്തിലെ ദർശനവട്ടം ചെക്കലക്കോണം കോളനി, ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ പേഴുമുട് പ്രദേശം, കാഞ്ഞിരമ്മൂട് പഴയ കച്ചേരിനട റോഡ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയിൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

NO COMMENTS