മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ‌തായി രാഹുല്‍ ​ഗാന്ധി I understand

208

ദില്ലി‌ : രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്​ഗഡിലും കാര്‍‌ഷിക വായ്പകള്‍ എഴുതിത്തള്ളിയ‌തായി കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ​ഗാന്ധി ഇത് പങ്ക് വച്ചത്. കോണ്‍​ഗ്രസിന് അധികാരം ലഭിച്ചാല്‍ പത്ത് ​ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു തെര‍ഞ്ഞെടുപ്പ് വാ​ഗ്ദാനം.

“അത് പൂര്‍ത്തിയായി. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്​ഗഡും കാര്‍ഷിക വായ്പകളില്‍ നിന്ന് മുക്തമായിരിക്കുകയാണ്. പത്ത് ദിവസമാണ് ഞങ്ങള്‍ ചോദിച്ചത്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു .” രാഹുല്‍ ​ഗാന്ധി ട്വീറ്റില്‍ കുറിച്ചു.

NO COMMENTS