ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയെത്തിയത് ഡ്രൈവറായി

220

കൊച്ചി: പള്‍സര്‍ സുനി ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്നതായി വിവരം. ഡ്രൈവറായാണ് സുനില്‍ എത്തിയതെന്നാണ് മൊഴി. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ ചുമതലയുണ്ടായിരുന്നവരാണ് നിര്‍ണായക മൊഴി നല്‍കിയത്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ പ്രൊഡക്ഷന്‍ ചുമതലയുണ്ടായിരുന്ന മുകുകന്‍, കണ്‍ട്രോളര്‍ ദീപു എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. രണ്ടു ദിവസം പള്‍സര്‍ സുനി സെറ്റിലുണ്ടായിരുന്നു. ക്യാമറകള്‍ കൊണ്ടുവരുന്ന വാഹനമാണ് സുനി ഓടിച്ചിരുന്നത്. ദിലീപിന്റെ സെല്‍ഫിയില്‍ പള്‍സര്‍ സുനിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഈ ഫോട്ടോ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

NO COMMENTS