നെ​ഹ്റു​വി​നെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ ന​ടി പാ​യ​ൽ റോ​ഹ്ത​ഗി അ​റ​സ്റ്റി​ൽ

217

ജ​യ്പു​ർ: സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹാ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യതിനെ തുടർന്ന് രാ​ജ​സ്ഥാ​നി​ലെ ബു​ന്ദി പോ​ലീ​സ് ന​ടി​യും മോ​ഡ​ലു​മാ​യ പാ​യ​ൽ റോ​ഹ്ത​ഗിയെ അ​റ​സ്റ്റ് ചെയ്തു.
മോ​ത്തി​ലാ​ൽ നെ​ഹ്റു​വി​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രെ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ഭാ​ര്യ​യ്ക്കെ​തി​രെ​യും വീ​ഡി​യോ​യി​ൽ പാ​യ​ൽ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ച​ർ​മേ​ഷ് ശ​ർ​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഫേ​സ്ബു​ക്കി​ൽ ഒ​ക്ടോ​ബ​റി​ൽ പായൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് വി​വാ​ദ​മാ​യ​ത്.

NO COMMENTS