സൗദി ദേശീയ ദിനത്തിൽ പി .എം .എഫ് മെഡിക്കൽ ക്യാമ്പ്

279

റിയാദ് : എൺപത്തിയെട്ടാമതു സൗദി ദേശീയ ദിനത്തോടനുബന്ധിച്ചു പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയും റിയാദ് സെൻട്രൽ കമ്മിറ്റിയും സംയുക്തമായി ജനാദ്രിയ മരുഭൂമിയിൽ ആട്ടിടയന്മാർക്കായും ഒട്ടകങ്ങളെ മേയ്ക്കുന്നവർക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 ന് തുടങ്ങിയ ക്യാംപിനു നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ഡോ. അബ്ദുൽ നാസർ, ഷീല രാജു എന്നിവർ നേതൃത്വം കൊടുത്തു. നൂറിലധികം പേർക്ക് ഷുഗർ, പ്രഷർ പരിശോധിച്ച് മരുന്നുകൾ നൽകി. തങ്ങളുടെ മരുഭൂ വാസത്തിൽ ചരിത്രത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു ക്യാമ്പ് എന്ന് പങ്കെടുത്ത വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സാക്ഷ്യപ്പെടുത്തി.

NO COMMENTS