അമ്മയാകണം മകളുടെ ബെസ്റ്റ് ഫ്രണ്ട്

466

മകൾക്കു കൗമാരപ്രായമെത്തുമ്പോൾ അമ്മമാർക്ക് വലിയ ടെൻഷനാണ്. എങ്ങനെയാണ് അവളുടെ മാറുന്ന സ്വഭാവത്തോടും മനോഭാവത്തോടും പ്രതികരിക്കേണ്ടതെന്നറിയാത്തവരാണ് വലിയൊരു വിഭാഗം അമ്മമാരും. എന്നാൽ ഒന്നോർക്കുക. മകൾക്കു കൗമാരമെത്തുമ്പോൾ ഒരു അമ്മ ചെയ്യേണ്ട ഏറ്റവും മനോഹരമായ ദൗത്യം അവളുടെ വളരെ അടുത്ത കൂട്ടുകാരിയാകുക എന്നതാണ്.

∙ടിവി കാഴ്ച: അമ്മ മകൾക്കൊപ്പം ഒരുമിച്ചിരുന്നു ടിവി കാണുന്നത് നല്ലതാണ്. വെറുതെ ടിവി കാണുക മാത്രമല്ല, കാഴ്ചയിൽ വരുന്ന ഓരോ വിഷയത്തെക്കുറിച്ചും അവളോടു തുറന്നു ചർച്ച ചെയ്യുക. ഏതെങ്കിലും മോശം ദൃശ്യം കണ്ടാൽ ഉടനെ ചാനലു മാറ്റുന്നതിനു പകരം എന്തുകൊണ്ട് അത് അരുതാത്ത കാഴ്ചയാകുന്നുവെന്ന് അവൾക്ക് പറഞ്ഞു കൊടുക്കുക
∙മുഖസ്തുതി അധികം വേണ്ട: മകൾ ചെയ്യുന്ന നല്ല കാര്യങ്ങളെ തീർച്ചയായും അഭിനന്ദിക്കണം. എന്നാൽ അനാവശ്യ കാര്യങ്ങൾക്കും അവളെ പുകഴ്ത്തി പറയുന്ന രീതി ഒഴിവാക്കണം. വിമർശനങ്ങളെ നേരിടാൻ അവൾക്കു കരുത്ത് പകർന്നു നൽകണം.
∙ഫാഷൻ ഭ്രമം വേണ്ട: പെൺകുട്ടികൾ അത്യാവശ്യം ഫാഷനബിളായി നടക്കുന്നത് നല്ലതാണ്, പക്ഷേ ജീവിതം ഫാഷൻ മാത്രമാണെന്ന തെറ്റിദ്ധാരണ അവർക്കു നൽകരുത്. ഏതുനേരവും കണ്ണാടി നോക്കി ഒരുങ്ങിച്ചമയുകയും ഏറ്റവും പുതിയ മോഡൽ വേഷങ്ങൾ മാറിമാറി പരീക്ഷിക്കുന്നതിൽ ഹരംകൊള്ളുകയും ചെയ്യുന്ന പ്രവണത മുളയിലേ നുള്ളണം.
∙ഒരുമിച്ച് കളിക്കാം: പെൺകുട്ടികളുടെ ശരീരവളർച്ചയുടെ പ്രായമാണ് കൗമാരം. ഈ സമയത്ത് അത്യാവശ്യം കായികവിനോദങ്ങളിലും വ്യായാമങ്ങളിലും ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. അമ്മയും മകളും കൂടി ഒരുമിച്ച് ടെന്നിസ്, ഷട്ടിൽ തുടങ്ങിയ കളികൾ പരീക്ഷിക്കാം. ഡാൻസിങ്, എയ്റോബിക്സ്, യോഗ എന്നിവയും നല്ലതാണ്.

NO COMMENTS