മലയാളികൾ ഇറാനിലെത്തിയത് ടൂറിസ്റ്റ് വീസയിൽ

178

ന്യൂഡൽഹി∙ ദുരൂഹസാഹചര്യത്തിൽ കേരളത്തിൽ നിന്നു കാണാതായവരുമായി ബന്ധപ്പെട്ട് ഇന്ത്യ ഇറാന്റെ സഹായം തേടി. ഇറാനിലേക്ക് കടന്നുവെന്ന് കരുതുന്ന കാസർകോടുകാരെ പറ്റിയുള്ള വിവരമാണ് അന്വേഷിക്കുന്നത്. ഇറാനിൽ എത്തിയതിനു ശേഷമാണ് ഇവരെ കാണാതായത്. ഒൻപതു പുരുഷൻമാരും നാലു സ്ത്രീകളും രണ്ടു കുട്ടികളുമാണ് സംഘത്തിലുള്ളത്.

ടൂറിസ്റ്റ് വീസയിലാണ് ഇവർ ഇറാനിലെത്തിയതെന്ന് സ്ഥിരീകരിച്ചു. രണ്ടു സംഘമായാണ് ഇവർ ഇറാനിൽ എത്തിയത്. നാ‌ട്ടിൽനിന്ന് ഒരു സംഘം മസ്കറ്റിലേക്കും മറ്റൊരു സംഘം ദുബായിലേക്കും പോയി. അതിനു ശേഷമാണ് ഇറാനിലേക്ക് യാത്രതിരിച്ചത്. ഇറാനിലെ ടെഹ്റാനിൽ നിന്നും സിറിയയിലേക്ക് കടക്കാനാണ് ഇവർ ശ്രമിച്ചതെന്ന് അന്വേഷണ സംഘം കരുതുന്നു.

എന്നാൽ, പിന്നീട് ഇവരെക്കുറിച്ചു വിവരമില്ല. ഇവിടെനിന്ന് ഇവർ അഫ്ഗാനിസ്ഥാനിലെ ഖൊറാസൻ പ്രവിശ്യയിൽ എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു. ഇസ്‍ലാമിക് സ്റ്റേറ്റിന് ഏറെ സ്വാധീനമുള്ള സ്ഥലമാണ് ഇത്. കാണാതായവരിൽ ഒരു സംഘം ഇറാഖിലും മറ്റൊരു സംഘം അഫ്ഗാനിസ്ഥാനിലും എത്തിച്ചേർന്നോ എന്നാണ് സംശയിക്കുന്നത്. വീട്ടുകാരുമായി ബന്ധപ്പെട്ടവർ അഫ്ഗാനിലെ ഈ മേഖലയിൽ നിന്നാണ് സംസാരിച്ചതെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന വിവരം.

NO COMMENTS

LEAVE A REPLY