മുസ്ലിം ലീഗ് കോൺഗ്രസ് നേതാക്കളെയും യുവമോർച്ച നേതാക്കളെയും ചേർത്തു കള്ളകഥ ഉണ്ടാക്കിയ സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പിഎം സലീം

699

കാസറഗോഡ് : മുസ്ലിം ലീഗ് കോൺഗ്രസ് നേതാക്കളെയും യുവമോർച്ച നേതാക്കളെയും ചേർത്തു സി പി എം കള്ളകഥ ഉണ്ടാക്കുന്നതായി മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പിഎം സലീം

കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ കൃപേഷിന്റേയും ശരത്തിന്റെയും കുടുംബത്തെ സഹായിക്കുന്നതിനു വേണ്ട പണ പിരിവിന്റെ ഭാഗമായി കുഞ്ഞാലി കുട്ടിയുടെ നേതൃത്വത്തിൽ എൻ എ നെല്ലിക്കുന്ന് എം ൽ എ, പിജെ ജോസഫ്, ജില്ലാ ചെയർമാൻ എംസി കമറുദീൻ, ടി എ മൂസ സാഹിബ്, എംബി യൂസഫ്, വിപി ശുകൂർ, സത്യൻ, ബിഎം മുസ്തഫ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ കാസറഗോഡ് പത്തോടി വണ്ടിയൂർ ആശ്രമത്തിൽ എത്തിയിരുന്നു. അവിടെ യുവമോർച്ച നേതാവടക്കം ഒട്ടേറെ പാർട്ടി നേതാക്കളും ഉണ്ടായിരുന്നുവെന്നും ഇതാണ് സിപിഎം ഉന്നയിക്കുന്ന ആരോപണമെന്നും സലിം പറയുന്നു, ഇരട്ട കൊലപാതകം നടത്തിയ സിപിഎം ജനങ്ങൾ വെറുക്കപ്പെട്ട പാർട്ടിയായെന്നും പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ ലീഗ് കോൺഗ്രസ് നേതാക്കളെ ചേർത്ത് കള്ള കഥ ഉണ്ടാക്കാൻ നോക്കുകുകയാണെന്നും , ഇതിനെല്ലാം ചേർത്തു തെരെഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും കാസറഗോഡ് മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പിഎം സലീം നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു.

NO COMMENTS