മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടീസ്

244

തിരുവനന്തപുരം: മഹാരാജാസ് കോളേജ് അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് എഫ്‌ഐആറിനു കടകവിരുദ്ധമാണെന്നാണ് ആരോപണം. പി.ടി. തോമസും ഹൈബി ഈഢനുമാണ് നോട്ടീസ് നല്‍കിയത്. അന്വേഷണം വഴി തിരിച്ചുവിടാനും അരെയോ രക്ഷിക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നു എന്നും നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടെ പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് എം. സ്വരാജ് എംഎല്‍എ ക്രമപ്രശ്‌നം ഉന്നയിച്ചു. മഹാരാജാസില്‍ നിന്ന് വടിവാളും ബോംബും കണ്ടെത്തിയെന്ന അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം പച്ചക്കള്ളമാണെന്ന് സ്വരാജ് പറഞ്ഞു.

NO COMMENTS

LEAVE A REPLY