നിപ്പ വൈറസ് ബാധയെ ; ചികിത്സാ ചെലവ് സര്‍ക്കാര്‍ തിരിച്ച്‌ നല്‍കുമെന്ന് മുഖ്യമന്ത്രി

184

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ചികിത്സാ ചെലവ് ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ച്‌ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ്പ ബാധയെ തുടര്‍ന്നുണ്ടായ ആശങ്ക ഒഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ്പ ബാധയെ കുറിച്ച് വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ മുതല്‍ നിപ്പ ബാധിച്ച കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത് തുടങ്ങും. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുന്നത് സംബന്ധിച്ച്‌ നടപടിയെടുക്കുക. കോഴിക്കോട് 2400 കുടുംബങ്ങള്‍ക്കും, മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കുമാണ് നിത്യോപയോഗ കിറ്റ് വിതരണം ചെയ്യുക. കുറുവ അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങിയവയെല്ലാം കിറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ജാഗ്രത തുടരണമെന്നും അദ്ദേഹം കൂടിചേര്‍ത്തു.

NO COMMENTS