കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

207

കൊച്ചി തൊഴില്‍ ലഭ്യതയും ഉല്‍പ്പന്നത്തിന്റെ വൈവിധ്യവത്കരണവും ഉറപ്പാക്കി കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കാനും കയര്‍ ഉല്‍പ്പന്ന വിപണി വിപുലപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയര്‍ഭൂവസ്ത്ര വിതാനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വടക്കേക്കര മൂത്തകുന്നം ബാങ്ക് ഓഫ് ഇന്ത്യ മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാലാത്തിനോട് അനിയോജ്യമായ സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ കഴിയാതെ വന്നതുമുതലാണ് നമ്മുടെ നാട്ടിലെ കയര്‍ വ്യവസായം ക്ഷയിക്കാന്‍ തുടങ്ങിയത്.ആധുനികവത്കരണം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങള്‍ മുന്നിലെത്തുകയും ചെയ്തു. കയര്‍ രംഗത്തെ നവീകരണവും ഉല്‍പ്പന്ന വൈവിധ്യവത്കരണവും കണ്ടില്ലെന്നു നടിക്കാനാകില്ല. കാലാനുസൃതമായ യന്ത്രവത്കരണവും നവീകരണവും കൊണ്ടു മാത്രമേ കയര്‍ വിപണി സുരക്ഷിതമാക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS