ഫാർമസി, പാരാമെഡിക്കൽ : അഞ്ചാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

28

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഡിസംബർ രണ്ടിനകം ഫെഡറൽ ശാഖകളിലൂടെയോ ഓൺലൈനായോ ഫീസ് ഒടുക്കിയശേഷം വെബ്‌സൈറ്റിൽ ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ഡിസംബർ 4 നകം പ്രവേശനം നേടണം. ഫീസ് ഒടുക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും.

അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

NO COMMENTS

LEAVE A REPLY