എസ്സൻഷ്യൽ നാർക്കോട്ടിക് ഡ്രഗ്‌സ് സൂക്ഷിക്കാൻ അനുമതി പുതുക്കണം

141

തിരുവനന്തപുരം : എസൻഷ്യൽ നാർക്കോട്ടിക് ഡ്രഗ്‌സുകളായ മോർഫിൽ സൾഫേറ്റ്, ഫെന്റാനിൽ സിട്രേറ്റ് എന്നിവയുടെ ഫോർമുലേ ഷനുകൾ കൈകാര്യം ചെയ്യുന്നതിന് ആശുപത്രികളും പാലിയേറ്റീവ് കെയറുകളും ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ നിന്നുള്ള അനുമതി പുതുക്കണം.

നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്റ് സൈകോട്രോപ്പിക് സബ്സ്റ്റൻസ് റൂൾസ് 1985 പ്രകാരം അനുവദിച്ച ഫോറം മൂന്ന് ജി യുടെ കാലാവധി 31ന് അവസാനിക്കുന്നവരാണ് അപേക്ഷ പുതുക്കേണ്ടത്. നിശ്ചിത ഫീസ് അടച്ച് അപേക്ഷ 31ന് മുമ്പ് തിരുവനന്തപുരം ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ നിർദ്ദേശം നൽകി.

വിശദവിവരങ്ങൾ www.dc.kerala.gov.in ൽ ലഭിക്കും. ഫോൺ:0471-2471896.

NO COMMENTS