ഫ്രഞ്ച് ഓപ്പൺ കിരീടം റാഫേൽ നദാലിന് ; സ്കോർ 6:3, 6-3, 6-3

21

പാരിസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം റാഫേൽ നദാൽ കരസ്ഥമാക്കി .സ്കോർ 6:3, 6-3, 6-3, ഇതോടെ 22 ഗ്രാൻഡ്സ്ലാം കിരീടവും ഒപ്പം ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷ താരമെന്ന ബഹുമതിയും നദാൽ സ്വന്തമാക്കി. ഫൈനലിൽ നോർവേ താരം കാർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ പരാജയപ്പെടുത്തിയത്.

ഫ്രഞ്ച് ഓപ്പണിൽ 14 കിരീടങ്ങൾക്കുടമയായി ഇതോടെ നദാൽ. 2005-ൽ ഇതേ ടൂർണമെന്റിൽ വിജയിച്ചു കൊണ്ട് തുടങ്ങിയ കരിയറിൽ ആകെ 21 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേരത്തെ സ്വന്തമാക്കിയിരുന്നു. ജർമൻ താരം അലക്സാണ്ടർ സ്വദേവിനെ മറികടന്നാണ് നാൽ ഫൈനലിൽ എത്തിയത്. സെമിയിൽ നദാൽ ആദ്യ സെറ്റ് നേടിയിരിക്കേ, സ്വരേവ് കാൽക്കുഴയ്ക്ക് പരിക്കേറ്റ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ തോൽപ്പിച്ചാണ് (3-6, 6-4, 6-2, 6-2) റൂഡ് ഫൈനലിൽ എത്തിയത്. ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്ന ആരവേക്കാരനുമായി.

NO COMMENTS