പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം ; പൊതുബജറ്റ് നാളെ

11

ന്യൂഡൽഹി : രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ് ഇന്ന് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചത്‌..രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക സർവേ ഇന്ന്‌ വൈകിട്ടും , പൊതുബജറ്റ് നാളെയും അവതരിപ്പിക്കും.

രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ്‌ പ്രാധാന്യമെന്നും അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യം മുന്നോട്ട്‌ വെയ്‌ക്കാ നുള്ള സമയമാണിതെന്നും കോവിഡിന്റെ 3-ാം വർഷത്തിലാണ്‌ നമ്മളെന്നും വാക്‌സിൻ ജനങ്ങളുടെ ആത്‌മ വിശ്വാസം വർദ്ധിപ്പിച്ചുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

കോവിഡിന്റെയും യു.പി, പഞ്ചാബ് ഉൾപ്പെടെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തല ത്തിൽ സമ്മേളനത്തിന്റെ ആദ്യഘട്ടം പത്തുദിവസമേ ഉണ്ടാകൂ. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.

NO COMMENTS