അധ്യാപകനും എഴുത്തുകാരനും ഗവേഷകനുമായ ഡോ. സി. ആർ. രാജഗോപാലൻ അന്തരിച്ചു

17

തൃശൂർ: അധ്യാപകനും എഴുത്തുകാരനും നാടൻ കലകളുടെ ഗവേഷകനുമായ ഡോ.സി. ആർ. രാജഗോപാലൻ (64) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

തൃശൂർ ശ്രീകേരളവർമ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായും കേരള സർവകലാശാലയിൽ പ്രൊഫസ റായും സേവനം അനുഷ്ഠിച്ചു. കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഗവേഷണ ബിരുദ നേടി. നാട്ടറിവു പഠനത്തിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഡി.സി ബുക്സിന്റെ നാട്ടറിവുകൾ എന്ന 20 പുസ്തകപരമ്പരയുടെ ജനറൽ എഡിറ്ററും കൃഷിഗീതയുടെ എഡിറ്ററുമായിരുന്നു.

കേരള ഫോക്ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമ അവാർഡുകളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്കാ രിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ്, വംശീയ സംഗീതം പ്രൊജക്ട്, നാടോടി രംഗാവതരണങ്ങളുടെ ദേശീ സൗന്ദര്യബോധത്തെപ്പറ്റി യുജിസിയുടെ മേജർ പ്രൊജക്ട് എന്നിവ ലഭിച്ചിട്ടുണ്ട്. നാടൻപാട്ടുകളുടെ ആൽബങ്ങൾ, ഫോക്ലോർ ഡോക്യുമെന്ററികൾ എന്നിവ സംവിധാനം ചെയ്തു. ഗ്രീസ്, ചൈന, പോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, സ്വിസ്റ്റ ർലണ്ട്,റോം, ജനീവ, ഓക്സ്ഫോർഡ് എന്നിവിടങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നാട്ടുവൈദ്യം. സസ്യങ്ങളുടെ നാട്ടറിവ്, നാട്ടു സംഗീതം. കടലറിവുകൾ കൃഷിനാട്ടറിവുകൾ, നാടോടി ക്കൈവേല, പൂക്കളും പക്ഷികളും,ജന്തുക്കളും നാട്ടറിവും, നീരറിവുകൾ, പുഴയുടെ നാട്ടറിവുകൾ എന്നീ 12 പുസ്ത കങ്ങളുടെ ജനറൽ എഡിറ്റർ. പെരുമ്പുള്ളിശേരിയിലാണ് ജനനം. ചേർപ്പ് സിഎൻഎൻ ഹൈസ്കൂൾ, തൃശൂർ ഗവ. കോളേജ്, ശ്രീ കേരളവർമ കോളേജ് എന്നിവിടങ്ങളിൽ പഠനം.

NO COMMENTS