ജമ്മു കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

209

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹന്ദ്വവാരയിലെ ഗുലൂര പ്രദേശത്ത് പുലര്‍ച്ചയോടെയാണ് ഏറ്റുട്ടലുണ്ടായത്. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച അനന്തനാഗ് മേഖലയില്‍ ലക്ഷറെ ത്വയ്ബ ഭീകരനെ സൈന്യം വധിച്ചിരുന്നു.

NO COMMENTS