ശബരിമലയിലെ നാടകത്തിന്റെ അടിവേരുകള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് ശ്രീധരന്‍ പിള്ള

155

ശബരിമല : ശബരിമലയില്‍ മനിതി സംഘമെത്തിയത് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മനിതി പ്രവര്‍ത്തകര്‍ ആസൂത്രിതമായി ശബരിമലയിലെത്തിയതെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയെ പോര്‍ക്കളമാക്കി നിര്‍ത്തുകയാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് തമിഴ്നാട്ടില്‍ നിന്നും ഹിന്ദുമത വിശ്വാസികള്‍ പോലുമല്ലാത്ത ഒട്ടേറെ പേരെ ഉള്‍പ്പെടുത്തി ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ നാടകമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല തകര്‍ക്കാനുള്ള ശ്രമത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ശബരിമലയിലെ നാടകത്തിന്റെ അടിവേരുകള്‍ എന്‍.ഐ.എ അന്വേഷിക്കണം. എന്‍.ഐ.എയുടെ അന്വേഷണം സംസ്ഥാനം ആവശ്യപ്പെടണം. ശബരിമലയിലെ ഇടപെടലുകള്‍ക്ക് ഭീകരസംഘടനകളുടെ ബന്ധമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

NO COMMENTS