മുഖ്യമന്ത്രിയുടെത് പരാജിതന്റെ പരിവേദനമെന്ന് ശ്രീധരന്‍പിള്ള

239

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ പരിവേദനമെന്ന്
ബിജെപി അധ്യക്ഷന്‍ പി ശ്രീധരന്‍ പിള്ള. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മുഖ്യമന്ത്രിയുടെ തിടുക്കമാണ് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കിയത്. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. സോവിയേറ്റ് യൂണിയന്റെ അവസ്ഥയും ചൈനയിലെ ബുദ്ധ മുന്നേറ്റവും എല്ലാം കാണണം. വ്യക്തിപരമായി ആരേയും കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഒരു പാട് ഉപദേശകര്‍ ഉണ്ട്. അവര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം. ദേവസസ്ഥാനങ്ങളിലെ തന്ത്രി അവരുടെ കീഴുദ്യോഗസ്ഥനല്ല. തന്ത്രി ശമ്പളം പറ്റുന്ന ആളല്ല. സര്‍വീസ് റൂളിന് അദ്ദേഹത്തിന് ബാധ്യതയില്ല. തന്ത്രിയെ അപമാനിക്കാന്‍ മുഖ്യമന്ത്രി തിടുക്കം കൂട്ടുന്നു. തന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS