ശബരിമലയില്‍ ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിയ്ക്കാന്‍ തന്ത്രിയ്ക്ക് അവകാശവുമില്ലെന്ന് മുഖ്യമന്ത്രി

187

തി​രു​വ​ന​ന്ത​പു​രം : ശബരിമലയില്‍ ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിയ്ക്കാന്‍ തന്ത്രിയ്ക്ക് അവകാശവുമില്ലെന്ന് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്ഷേ​ത്രം തു​റ​ക്കാ​നും അ​ട​യ്ക്കാ​നു​മു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​ന് മാ​ത്ര​മാ​ണെ​ന്നും ത​ന്ത്രി ദേ​വ​സ്വം ബോ​ര്‍​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.
സുപ്രിം കോടതി ഭരണഘനടാ ബെഞ്ചിന്റെ വിധിയെ അട്ടിമറിക്കാന്‍ തന്ത്രിയും പരികര്‍മികളും ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. തിരക്കു കുറയ്ക്കാന്‍ മാസത്തിലെ ആദ്യ അഞ്ചു ദിവസം ക്ഷേത്രം തുറക്കാനുള്ള തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത് ആ അധികാരമുള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 1949 ലെ കവനന്‍റ് അനുസരിച്ച്‌ അവകാശമുണ്ടെന്ന് ചിലര്‍ പറയുന്നു. ആ കവനന്‍റ് പ്രകാരം തിരുവിതാകൂര്‍ കൊച്ചി രാജാക്കന്‍മാരും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ വി.പി.മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യങ്ങളാണ് അതില്‍ പറയുന്നത്. ഒന്ന് തിരുക്കൊച്ചി ലയനം. തിരുവിതാംകൂറിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലും കൊച്ചി രാജാവിന് കീഴിലുള്ള ക്ഷേത്രം കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലും കൊണ്ടുവരണം എന്നതാണ് അതിലെ പ്രധാന വ്യവസ്ഥ. പന്തളം രാജാവ് ഇതില്‍ കക്ഷിയായിരുന്നില്ല.

പന്തളം രാജാവ് അധികാരം തിരുവിതാംകൂര്‍ രാജാവിന് നേരത്തെ അടിയറ വച്ചിരുന്നു. ശബരിമലയിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. പന്തളം രാജകുടുംബത്തിന് ഇത്തരം അധികാരങ്ങള്‍ പണ്ട് മുതല്‍ത്തന്നെ ഇല്ലാതായതായി കാണാന്‍ കഴിയും. ആദ്യം തിരുവിതാംകൂര്‍ രാജാവിന്‍റെയും, പിന്നീട് തിരുക്കൊച്ചി സംസ്ഥാനത്തിന്‍റെയും സ്വത്തായിരുന്ന ശബരിമല പിന്നീട് ഐക്യകേരളം രൂപീകരിക്കപ്പെട്ടപ്പോള്‍ സംസ്ഥാനത്തിന്‍റെ സ്വത്തായി മാറുകയായിരുന്നു. പിന്നീട് ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിയ്ക്കാന്‍ രൂപീകരിച്ച ദേവസ്വംബോര്‍ഡിന്‍റെ കീഴിലായി ശബരിമല. അങ്ങനെ നോക്കിയാല്‍ ശബരിമലയുടെ നിയമപരമായ അവകാശി ദേവസ്വംബോര്‍ഡ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS