ഷുഹൈബ് വധക്കേസ് ; സിപിഎമ്മിനെ അക്രമിക്കാന്‍ മാധ്യമങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുവെന്ന് പി.ജയരാജന്‍

241

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ അക്രമിക്കാന്‍ മാധ്യമങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുവെന്ന് സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍. എതിരാളികള്‍ക്ക് സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രോല്‍സാഹനം നല്‍കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടല്‍. വലതുപക്ഷ മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പാര്‍ട്ടി സംയമനം പാലിച്ചത് കൊണ്ട് മാത്രമാണ് ജില്ലയില്‍ തുടര്‍സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

NO COMMENTS