ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

292

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (85) ആണ് മരിച്ചത്. കുഞ്ഞികൃഷ്ണന്റെ തോളിലും കഴുത്തിലും കടിയേറ്റിട്ടുണ്ട്. കൂടാതെ മുഖവും വലതുകയ്യും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലുമായിരുന്നു്. കാട്ടിന്‍പുറത്ത് വെള്ളിയാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഇയാളെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെയാണ് സമീപത്തെ പാടത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തുമീറ്റര്‍ ചുറ്റളവില്‍ ചോരപ്പാടുകള്‍ കാണുന്നുണ്ട്. ഇത് നായ്ക്കളുമായി മല്ലിട്ടതിന്റെ ചോരപ്പാടുകളാണെന്നു കരുതുന്നു.
മൃതദേഹം ചിറയന്‍കീഴ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY