തിരുവനന്തപുരത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളിൽ പ്രായമായവരടക്കം മണിക്കൂറുകളായി ക്യൂവില്‍

23

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രായമായവരടക്കം നൂറുകണക്കിനാളുകളാണ് മണിക്കൂറുകളായി ക്യൂവില്‍. രാവിലെ 7 മണി മുതല്‍ ഇവര്‍ ഇവിടെ കാത്തു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പൊരി വെയിലത്താണ് പലവിധ അസുഖമുള്ളവരടക്കം വാക്സിനേഷനായി കാത്തു നില്‍ക്കുന്നത്.

തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ വാക്സിന്‍ കേന്ദ്രം കെടുകാര്യസ്ഥതയുടെയും പ്ലാനിംഗ് ഇല്ലായ്മയുടെയും മകുടോദാഹരണമാണെന്ന് ക്യൂവില്‍ നില്‍ക്കുന്നവര്‍ പരാതിപറയുന്നുമുണ്ട്.യാതൊരു സാമൂഹിക അകലവും പാലിക്കാതെയാണ് ആള്‍ക്കൂട്ടം കാത്തു നില്‍ക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്നവര്‍ പ്രതികരിച്ചു തുടങ്ങി. അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനക്കൂട്ടം നിയന്ത്രിക്കണമെന്നും പ്രായമായവരെ ബുദ്ധിമുട്ടിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

NO COMMENTS