പട്ടികവിഭാഗങ്ങൾക്കായി ഓൺലൈൻ ടാക്‌സി സർവീസ് പദ്ധതി – ഗുണഭോക്താക്കളാകാൻ അപേക്ഷിക്കാം.

132
TAXI in Ljubljana, Slovenia

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് മികച്ച ജീവിതം ഉറപ്പാക്കുന്നതിന് സർക്കാരിന്റെ സ്റ്റിയറിംഗ് പദ്ധതി. ഈ വിഭാഗക്കാർക്കായി ഓൺലൈൻ ടാക്‌സി സർവീസ് പദ്ധതി ആരംഭിക്കാനാണ് തീരുമാനം. പട്ടികജാതി വികസന വകുപ്പ് പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ കേന്ദ്രത്തിലും ആദ്യഘട്ടത്തിൽ ടാക്‌സി വിഭാഗത്തിലുള്ള മുപ്പത് വീതം വാഹനം നിരത്തിലിറക്കും. പദ്ധതിച്ചെലവിൽ ഒരു ഭാഗം സർക്കാർ ഗ്രാന്റായും ശേഷിക്കുന്ന തുക പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ കുറഞ്ഞ പലിശയ്ക്ക് വായ്പയായും നൽകും. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18 നും 35 നും ഇടയിൽ പ്രായമുള്ളവരും, അംഗീകൃത ഡ്രൈവിംഗ് ലൈസൻസും, ബാഡ്ജും ഉള്ളവർക്ക് അപേക്ഷിക്കാം.

യാത്രാക്കൂലിക്ക് പുറമേ കമ്മീഷന്റെ പകുതിയും ഡ്രൈവർമാർക്ക് ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് വർഷത്തിനുള്ളിൽ വായ്പ തിരിച്ചടച്ച് വാഹനം സ്വന്തമാക്കുനുമാവും. പദ്ധതിയുടെ നടത്തിപ്പിനും സേവനത്തിനുമായി കേന്ദ്രീകൃത കോൾസെന്റർ പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം എന്ന വിലാസത്തിൽ ബയോഡേറ്റ സഹിതം എഴുതുക.

NO COMMENTS