ഒ. രാജഗോപാലിനെതിരെ പാർട്ടിയിൽ പ്രതിഷേധം.

218

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയ പ്പോൾ എതിർപ്പ് രേഖപ്പെടുത്താതിരുന്ന ബിജെ പി അംഗം ഒ. രാജഗോപാലിനെതിരെ പാർട്ടി യിൽ പ്രതിഷേധം പുകയുന്നു. പ്രമേയത്തി നെതിരെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധം രേഖപ്പെടുത്തണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. എന്നാൽ പ്രമേയത്തിനെതിരായ നിലപാട് സഭയിൽ വ്യക്തമാക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നതിനാൽ ഇറങ്ങിപ്പോക്ക് ആവശ്യമുണ്ടായില്ലെന്നാണ് ഒ. രാജഗോപാൽ പറയുന്ന ന്യായം.

എല്ലാ വിഷയത്തിനും വാക്ക് ഔട്ട് നടത്തേണ്ട ആവശ്യമില്ല. സാധാരണഗതിയിൽ ഒരു മിനിറ്റ് മാത്രമാണ് സഭയിൽ സംസാരിക്കാൻ അവസരം ലഭിക്കുക. എന്നാൽ പ്രമേയത്തിനെതിരായ നിലപാട് വ്യക്തമാക്കാൻ അധികമായി സമയം അനുവദിച്ചുവെന്നും ഒ. രാജഗോപാൽ പറഞ്ഞു. നിലപാട് വിശദീകരിക്കാൻ സാധിച്ചതിനാൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം ശബരിമല വിഷയം പോലെ കേരളത്തിലെ ഹിന്ദുസമൂഹത്തെ സ്വാധീനി ക്കില്ലെന്ന് ഒ. രാജഗോപാൽ വിലയിരുത്തുന്നു. വിഷയത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ ബിജെപിയിൽ നിന്ന് അകലില്ലെന്നും അദ്ദേഹം പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ യിൽ പ്രമേയം വോട്ടിനിട്ടപ്പോൾ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതിരിക്കുക എന്ന നയമാണ് ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാൽ സ്വീകരിച്ചത്. ഇത് പാർട്ടിക്കു ള്ളിൽ അമർഷം ഉണ്ടാക്കിയെന്ന റിപ്പോർട്ടുകൾ ക്കിടെയാണ് തന്റെ നിലപാടിനെ ന്യായീകരിച്ച് അദ്ദേഹം രംഗത്ത് വന്നത്.

NO COMMENTS