വെടിനിറുത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് നിര്‍മല സീതാരാമന്‍

170

ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ താക്കീതുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഭീകരപ്രവര്‍ത്തനവും ചര്‍ച്ചയും ഒരുമിച്ച്‌ കൊണ്ടു പോകാനാകില്ല. യാതൊരു പ്രകോപനവും ഇല്ലാതെ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ വെടിനിറുത്തല്‍ ലംഘനത്തെ കുറിച്ച്‌ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാറിനെ മാനിക്കുന്നു. എന്നാല്‍ പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണങ്ങള്‍ക്കും ഒരു അതിരുണ്ട്. പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചാല്‍ ശക്തമായി തിരിച്ചടിക്കും. വിശുദ്ധ റംസാന്‍ മാസത്തിലും പാകിസ്ഥാന്‍ പ്രശ്നം സൃഷ്ടിക്കുകയാണ്.

NO COMMENTS