10 മീറ്റർ എയർറൈഫിൾസ്: അഭിനവ് ബിന്ദ്രയ്ക്ക് തോൽവി

281

റിയോ∙ ഷൂട്ടിങ് റേഞ്ചിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന അഭിനവ് ബിന്ദ്രയ്ക്ക് ഫൈനലിൽ തോൽവി. പുരുഷൻമാരുടെ 10 മീറ്റർ എയർറൈഫിളിൽ നാലാം സ്ഥാനത്തെത്താനേ ബിന്ദ്രയ്ക്ക് കഴിഞ്ഞുള്ളൂ. ഷൂട്ട് ഓഫിലാണ് ബിന്ദ്ര പിന്നിലായത്. ഇറ്റാലിയൻ താരം നിക്കോളോ കംപ്രിയാനിക്കാണ് സ്വർണം. 2008 ബെയ്ജിങ് ഒളിംപിക്സിൽ ഇതേയിനത്തിൽ ബിന്ദ്ര സ്വർണം നേടിയിരുന്നു. അതേസമയം, ഈ ഇനത്തിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഗഗൻ നാരംഗ് ഫൈനൽ കാണാതെ പുറത്തായി.

വനിതകളുടെ അമ്പെയ്ത്ത് വ്യക്തിഗത ഇനത്തിൽനിന്നും ഇന്ത്യയുടെ ലക്ഷ്മിറാണി മാജിയും പുറത്തായി. ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മാനവ്ജിത് സിങ് സന്ധുവും ക്യാനൻ ചെനായും സെമി കാണാതെ പുറത്തായി. 200 മീറ്റർ ഫ്രീസ്റ്റൈലിൽ ശിവാനി കടാരിയയും 200 മീറ്റർ ബട്ടർഫ്ലൈയിൽ മലയാളി താരം സജൻ പ്രകാശും യോഗ്യത നേടാതെ പുറത്തായി. ആദ്യ ഹീറ്റ്സിൽ സജൻ നാലാമതായിട്ടാണ് ഫിനിഷ് ചെയ്തത്.

NO COMMENTS

LEAVE A REPLY