ദേശീയ മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗ് ഒക്‌ടോബർ 31ന് തിരുവനന്തപുരത്ത്

104

തിരുവനന്തപുരം : പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്‌നങ്ങളും ആവലാതികളും കേൾക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഒക്‌ടോബർ 31ന് തിരുവനന്തപുരത്ത് പബ്ലിക് ഹിയറിംഗ് നടത്തും. അതിക്രമം/ മനുഷ്യാവകാശ ലംഘനം എന്നിവ സംബന്ധിച്ചതോ അല്ലെങ്കിൽ പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയുന്നതിൽ പൊതുജനസേവകരുടെ ഭാഗത്തുനിന്നുള്ള വീഴ്ച സംബന്ധിച്ചതോ അല്ലെങ്കിൽ തുല്യത, അന്തസ്സ്, ജീവൻ, സ്വാതന്ത്ര്യം എന്നീ അവകാശങ്ങൾ പൊതുജന സേവകർ നിഷേധിച്ചതുമായി ബന്ധപ്പെട്ടതോ ആയ പരാതികൾ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സ്പീഡ് പോസ്റ്റായി The Registrar (Law), National Human Rights Commission, Manav Adhikar Bhavan, Block-C, GPO Complex, INA New Delhi-110023 എന്ന മേൽവിലാസത്തിൽ കമ്മിഷന് അയയ്ക്കാം.

ആശയവിനിമയം നടത്തുന്നതിന് പരാതിക്കാർ മൊബൈൽ നമ്പർ/ ഇ-മെയിൽ വിലാസം എന്നിവ നൽകണം. registrar-nhrc@nic.in, jrlawnhrc@nic.in എന്നീ ഇ-മെയിൽ വിലാസങ്ങളിലും പരാതികൾ സമർപ്പിക്കാം. ഫാക്‌സ് നമ്പർ: 011-24651332, 011-24651334.

ഒക്‌ടോബർ 14ന് മുൻപ് കമ്മിഷനിൽ പരാതികൾ ലഭിക്കണം. ഹിയറിംഗിനുള്ള ചുരുക്കപ്പട്ടികയിൽ തിരഞ്ഞെടുക്കപ്പെട്ട പരാതികളെ സംബന്ധിച്ച വിവരം പിന്നീട് വ്യക്തിപരമായി അറിയിക്കും.

NO COMMENTS