ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല – നിങ്ങളുടെ കാവല്‍ക്കാരന്‍ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും – നരേന്ദ്രമോദി.

163

തിരുവനന്തപുരം: ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവല്‍ക്കാരന്‍ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും. മൊബൈല്‍ തൊട്ട് മിസൈല്‍ വരെ ബഹിരാകാശത്തുനിന്നു നിയന്ത്രിക്കാനാകും. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും ഇന്ന് ഇന്ത്യ സുരക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കോണ്‍ഗ്രസ് ശാസ്ത്രജ്ഞന്‍ നമ്പി നാരായണനോട് ചെയ്തത് ആര്‍ക്കും ക്ഷമിക്കാനാകില്ലെന്നും ഇതാണു തീരുമാനങ്ങള്‍ എടുക്കുന്നവരുടെ സര്‍ക്കാരും വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മോദി സംസാരിക്കുകയായിരുന്നു. കേരളത്തില്‍ പരസ്പരം എതിര്‍ക്കുന്നവര്‍ ദില്ലിയില്‍ നല്ല ചങ്ങാത്തത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ദക്ഷിണേന്ത്യക്ക് സന്ദേശം നല്‍കാനാണു രാഹുല്‍ വയനാട് മല്‍സരിക്കുന്നത് എന്നാണു കോണ്‍ഗ്രസ് പറയുന്നത്. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച്‌ സന്ദേശം നല്‍കാമായിരുന്നില്ലെയെന്ന് മോദി പരിഹസിച്ചു.

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് മോദിയുടെ വിജയ സങ്കല്‍പ റാലിയില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മോദി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, എംപിമാരായ വി മുരളീധരന്‍, റിച്ചാര്‍ഡ് ഹെ, മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ശ്രീശാന്ത്, ടോം വടക്കന്‍ എന്നിവരും വേദിയിലുണ്ട്.

NO COMMENTS