സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം – മു​ല്ല​പ്പ​ള്ളി ക്കെതിരെ കേസെടുത്തു

22

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​ട​ത്തി​യ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ തി​രു​വ​ന​ന്ത​പു​രം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കേ​സെ​ടു​ത്തത്.

യു​ഡി​എ​ഫി​ന്‍റെ വ​ഞ്ച​നാ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ ഈ ​പ്ര​സ്താ​വ​ന. സോ​ളാ​ർ കേ​സി​ലെ ഇ​ര​യാ​യ സ്ത്രീ ​കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശി​ക്കു​മ്പോ​ഴാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന.

സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി വ​നി​താ ക​മ്മീ​ഷ​നും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ഭി​സാ​രി​ക​യെ കൊ​ണ്ടു​വ​ന്ന് ക​ഥ​പ​റ​യി​ച്ചു സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി ക​രു​തേ​ണ്ടെ​ന്നാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന. മു​ല്ല​പ്പ​ള്ളി​യു​ടെ ഖേ​ദ​പ്ര​ക​ട​നം ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും ത​ന്നെ മോ​ശം വാ​ക്കു​ക​ള്‍ ഉ​യോ​ഗി​ച്ച് അ​പ​മാ​നി​ച്ചെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു.

സം​സ്ഥാ​നം മു​ഴു​വ​ൻ ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നു വി​ല​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​യെ കൊ​ണ്ടു വ​ന്നു ക​ഥ പ​റ​യി​ക്കാ​നാ​ണു ശ്ര​മ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ്താ​വ​ന സ്ത്രീ ​വി​രു​ദ്ധ​മെ​ന്നു വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ അ​തേ വേ​ദി​യി​ൽ വ​ച്ചു ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ഖേ​ദ​പ്ര​ക​ട​ന​വും മുല്ലപ്പള്ളി ന​ട​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി രം​ഗ​ത്തു വ​രു​ന്ന​ത് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചി​രു​ന്നു.

NO COMMENTS