മോദി ജനാധിപത്യ സംവിധാനത്തെ തകര്‍ത്തു: മുല്ലപ്പള്ളി

131

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകര്‍ത്തുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഒരു ചര്‍ച്ചയും നടത്താതെ ജനപ്രതിനിധി സഭകളെ നോക്കുകുത്തിയാക്കി പപ്പടം ചുടുന്നത് പോലെയാണ് മോദി നിയമ നിര്‍മ്മാണം നടത്തുന്നത്.അതിന് ഒടുവിലത്തെ ഉദാഹരണമാണ് കാശീമിരിന്റെ പ്രത്യേക പദവി

എടുത്തുകളഞ്ഞ മോദിയുടെ നടപടി. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ 426 അംഗങ്ങളുടെ പിന്‍ബലമു ണ്ടായപ്പോഴും അദ്ദേഹം എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു. പാര്‍ലമെന്ററി ചട്ടങ്ങള്‍ പഠിച്ച് നടപടിക്രമങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന പ്രധാനമന്ത്രിയെയാണ് രാജീവി ഗാന്ധിയില്‍ കാണാന്‍ കഴിഞ്ഞത്. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ രാത്രി ഏറെ വൈകിയാലും അതു തീരുന്നതുവരെ അതില്‍ പങ്കെടുത്ത് മറുപടി പറയാന്‍ രജീവാ ഗാന്ധി ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വല്ലപ്പോഴും സഭയില്‍ വന്ന് പോകുന്ന മോദി ഇതിന് അപവാദമാണ്. രാജീവ് ഗാന്ധിയുടെ ശൈലിക്ക് കടകവിരുദ്ധമായിട്ടാണ് മോദി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യകണ്ട മികച്ച ജനാധിപത്യവാദിയാകാന്‍ രാജീവ് ഗാന്ധി കഴിഞ്ഞെങ്കില്‍ നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യം ദ്രുതഗതിയില്‍ തീവ്ര ഫാസിസത്തിലേക്ക് പോകുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഴിമതിക്കാരായ നേതാക്കളെ ഒരിക്കലും രാജീവ് ഗാന്ധി അംഗീകരിച്ചിരുന്നില്ല. നെഹ്രുവിന്റെ ഇന്ത്യക്കുറിച്ചുള്ള സ്വപ്നവും പട്ടിണി പാവങ്ങളോടുള്ള ഇന്ദിരാഗാന്ധിയുടെ സ്നേഹവും രാജീവ് ഗാന്ധിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചിരുന്നു. ഡിജിറ്റല്‍ യുഗത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിയ നേതാവാണ് അദ്ദേഹം. എന്നാല്‍ ഇന്ത്യമഹാരാജ്യത്ത് കേരളത്തില്‍ മാത്രം ചുരുങ്ങിയ സി.പി.എമ്മുകാര്‍ അതിന്റെ പേരില്‍ രാജീവ് ഗാന്ധിയെ പൊതുജനമധ്യത്തില്‍ ഒറ്റപ്പെടുത്തി അക്രമിക്കുകയാണ് ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാരിസ്ഥിതിക അവബോധമുള്ള നേതാവായിരുന്നു രാജീവ് ഗാന്ധി.പരിസ്ഥിസംരക്ഷണത്തിന് ഫണ്ടിനായി അദ്ദേഹം ഐക്യരാഷ്ട്ര സഭയില്‍ വാദിച്ചു. അപ്രിയസത്യങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നേതാവ്. അധികാരദല്ലാളന്‍മാരെ അകറ്റി നിര്‍ത്തണമെന്ന് രാജീവ് ഗാന്ധി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊതുരംഗത്ത് യുവാക്കള്‍ക്ക് പ്രധാന്യം നല്‍കിയ രാജീവ് വിദ്യാഭ്യാസ പരിഷ്‌ക്കാരം അദ്ദേഹം നടപ്പിലാക്കി. മികച്ച വിദേശം നയം നടപ്പിലാക്കാനും രാജീവ് ഗാന്ധിക്കായെന്നും മുല്ലപ്പള്ളി പറഞ്ഞു.

NO COMMENTS