മഹാരാഷ്ട്രയില്‍ ഫഡ്നാവിസിന് ഭാവി സന്ദേശം കൈമാറികൊണ്ട് വീണ്ടും മോദി – അമിത്ഷാ തന്ത്രങ്ങള്‍

133

മുംബൈ: സുപ്രീം കോടതി വിധിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഫഡ്നാവിസുമായി ബന്ധ പ്പെട്ടെന്നും ഭാവി തിരുമാനം അറിയിച്ചതായുമാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തില്‍ അമിത് ഷാ തന്ത്രങ്ങള്‍ മെനഞ്ഞതോടെയാണ് മഹാരാഷ്ട്രയില്‍ അട്ടിമറി നീക്കത്തിലൂടെ അജിത് പവാറിന്‍റെ പിന്തുണ യിലൂടെ ബിജെപി അധികാരത്തിലേറിയത്. ഇരുട്ടി വെളുക്കും മുന്‍പായിരുന്നു ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ച നീക്കം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയായി ഫഡ്നാവിസും ഉപമുഖ്യനായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു.

എന്നാല്‍ ബുധനാഴ്ചയോടെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ അജിത് പവാറിനെ ശരദ് പവാര്‍ നേരിട്ട് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അജിത് പവാര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

തങ്ങളെ തെറ്റിധരിപ്പിച്ചാണ് അജിത് പവാര്‍ ഒപ്പം കൂട്ടിയതെന്നായിരുന്നു എംഎല്‍എാര്‍ വെളിപ്പെടുത്തിയത്. ഞായ റാഴ്ചയോടെ രണ്ട് എംഎല്‍എമാര്‍ കൂടി ശരദ് പവാര്‍ ക്യാമ്പിലേക്ക് മടങ്ങി. ഒടുവില്‍ അജിത് പവാറിനൊപ്പം രണ്ട് എംഎല്‍എമാര്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതോടെ ശക്തി ക്ഷയിച്ച അജിത് പവാറിനെ എന്‍സിപി യിലേക്ക് മടക്കി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. മുതിര്‍ന്ന നേതാക്ക ളെ ഉള്‍പ്പെടെ അജിത് പവാറിന്‍റെ വസതിയിലേക്ക് അയച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ മടങ്ങി വരില്ലെ ന്നായിരുന്നു അജിത് പവാറിന്‍റെ നിലപാട്.

അജിത് പവാറിന്‍റെ രാജിയോടെ ഫഡ്നാവിസും രാജിയ്ക്ക് ഒരുങ്ങുകയാണെന്നാണ് വിവരം. സുപ്രീം കോടതി വിധി യ്ക്ക് പിന്നാലെ മഹാരാഷ്ട്ര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നരേന്ദ്ര മോദിയും അമിത് ഷായും കൂടിക്കാഴ്ച നടത്തി യിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമോ അതോ രാജി സമര്‍പ്പിക്കണമോയെന്ന കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും ഫഡ്നാവിസിന് സന്ദേശം കൈമാറിയതായാണ് വിവരം. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍കാതെ ഫഡ്നാവിസും രാജിവെച്ചേക്കുമെന്നാണ് സൂചന. വൈകീട്ട് 3,30 ന് ഫഡ്നാവിസ് മാധ്യമങ്ങളെ കാണും. ഇതില്‍ രാജി കാര്യം പ്രഖ്യാപിച്ചേക്കും.

എന്‍സിപിയുടേയും ശിവസേന യുടേയും കോണ്‍ഗ്രസിന്‍റേയും എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇവയൊന്നും ഫലം കണ്ടിരുന്നില്ല.മഹാരാഷ്ട്ര നിയമസഭയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടകതി വിധിക്ക് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി തന്‍റെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍സിപി നേതാവ് അജിത് പവാര്‍. വിധിക്ക് പിന്നാലെ അജിത് പവാര്‍ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ യായിരുന്നു രാജി പ്രഖ്യാപനം.

എന്‍സിപിയിലെ 10 എംഎല്‍എമാര്‍ക്കൊപ്പമായിരുന്നു അജിത് പവാര്‍ മറുകണ്ടം ചാടിയത്. തങ്ങള്‍ക്കൊപ്പം പകുതി യോളം എംഎല്‍എമാര്‍ ഉണ്ടെന്നും അജിതും ബിജെപിയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ തന്നെ ശരദ് പവാര്‍ ക്യാമ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. 50 എംഎല്‍എമാരേയും വൈകീട്ട് ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിന് എത്തിക്കാന്‍ എന്‍സിപിക്ക് സാധിച്ചു.

NO COMMENTS