മോട്ടോ വാഹന നിയമം – കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

125

കണ്ണൂര്‍:സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പിഴ ഉയര്‍ത്തി യതോടെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതോടെ പിഴ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകര്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴ ഈടാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മോട്ടോ വാഹന നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴത്തുക നിശ്ചയിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണം.നിയമലംഘനങ്ങള്‍ക്ക് പിഴ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും വ്യക്തമാക്കിയിരുന്നു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ കേരളത്തില്‍ ഗതാഗത നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടികള്‍ ഉണ്ടാകില്ലെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. സികെ ശശീന്ദ്രനാണ് ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുള്ളത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടികള്‍ കര്‍ശനമാക്കുക.

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ തുക കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. സെപ്തംബര്‍ 16ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഗതാഗത സെക്രട്ടറി, നിയമസെക്രട്ടറി, ട്രാഫിക് കമ്മീഷണര്‍ എന്നിവരെ പങ്കെടുപ്പിക്കുന്ന ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.

NO COMMENTS