മ​ല​യാ​ളി യു​വ​തി കു​ത്തേ​റ്റ് മ​രി​ച്ചു – ഭർത്താവിനെ ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

193

ദു​ബാ​യ്: കൊ​ല്ലം തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി സി. ​വി​ദ്യാ ച​ന്ദ്ര​ന്‍ (39) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് തി​രു​വ​ന​ന്ത​പു​രം കാ​ര​യ്ക്കാ​മ​ണ്ഡ​പം തെ​ക്കേ​വീ​ട്ടി​ല്‍ യു​ഗേ​ഷി​നെ (45) ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ല്‍​ഖൂ​സി​ല്‍ വി​ദ്യ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ കാ​ര്‍ പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വി​ദ്യ​യു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ര്‍​പ്പെ​ട്ട യു​ഗേ​ഷ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്താ​നി​രി​ക്കെ​യാ​ണ് വി​ദ്യ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സ​ഹോ​ദ​ര​ന്‍ വി​ന​യ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ല്‍ ഏ​റെ​ക്കാ​ല​മാ​യി അ​ത്ര​ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഭ​ര്‍​ത്താ​വി​നെ​തി​രേ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് വി​ദ്യ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യും വി​ന​യ​ച​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സ​ന്ദ​ര്‍​ശ​ക വീ​സ​യി​ലാ​ണ് യു​ഗേ​ഷ് യു​എ​ഇ​യി​ല്‍ എ​ത്തി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്.

NO COMMENTS