മാത്തമാറ്റിക്‌സ്: ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

112

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ മാത്തമാറ്റിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ ജൂൺ 20 രാവിലെ പത്തിന് നടക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ച്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

NO COMMENTS