അബുദാബി: യു എ ഇ സന്ദർശനത്തിന് എത്തിയ മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രടറി ഗോൾഡൺ അബ്ദുൽ റഹ്‌മാന്‌ കെ എo സി സി കുമ്പള പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ഖാലിദ് ബംബ്രാണ സ്നേഹോപഹാരം നൽകി സ്വീകരിക്കുന്നു .

215

അബുദാബി: യു എ ഇ സന്ദർശനത്തിന് എത്തിയ മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രടറി ഗോൾഡൺ അബ്ദുൽ റഹ്‌മാന്‌ കെ എo സി സി കുമ്പള പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ഖാലിദ് ബംബ്രാണ സ്നേഹോപഹാരം നൽകി സ്വീകരിക്കുന്നു ..കൂടാതെ യു എ ഇ സന്ദർശനത്തിന് എത്തിയ കാസർഗോഡ് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീർ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ ഹാജി എന്നിവർക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ സ്വീകരണം നൽകുകയും മണ്ഡലം സെക്രട്ടറി സുൽഫി ശേണി സ്വാഗതം പറയുകയും ചെയ്തു. വൈസ് പ്രസിഡന്റ് അസീസ് കന്തൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പൊവ്വൽ ഉൽഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ഖാലിദ് ബംബ്രാണ, അനീഫ് പടിഞ്ഞാറ് മൂല, അബ്ദുൽ റഹ്മാൻ ചെക്ക് ഹാജി, അസീസ് പെർമുദേ, ഹനീഫ ചള്ള ഖയം,ശരീഫ് ഉറുമി, ലത്തീഫ് ഇരോടി, ഖാലിദ് ബാഡൂർ, ഇസ്മായിൽ മുഗ്ലി,മുജീബ് യു എo. തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ റഹ്മാൻ കമ്പള നന്ദി പറഞ്ഞു.

NO COMMENTS