25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു

21

സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനവും തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ആരംഭിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനവും ഫെബ്രു. 26 വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും.

ഗതാഗത മന്ത്രി അഡ്വ.ആന്റണിരാജു ആദ്യ വില്പന നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും. ഡോ. ശശി തരൂർ എം.പി, മേയർ എസ്. ആര്യാ രാജേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും. ഡെ. മേയർ പി.കെ.രാജു, കെ.എസ്.ആർ.ടി.സി ചെയർമാൻ ഡോ.ബിജു പ്രഭാകർ, കൗൺസിലർ സി.ഹരികുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി സ്വാഗതവും ജനറൽ മാനേജർ ടി.പി.സലീം കുമാർ നന്ദിയും പറയും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സപ്ലൈകോ വില്പനശാലകളുടെ ഉദ്ഘാടനമാണ് നടക്കുക. മന്ത്രിമാർ, അതതു ജില്ലകളിലെ എം.പിമാർ, എം.എൽ. എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സന്നിഹിതരാകും.

NO COMMENTS