പാലായില്‍ മാണി സി കാപ്പന്‍ വിജയിച്ചു

11

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ വിജയിച്ചു. ഇടതിനോട് ചേര്‍ന്ന് നിന്നുകൊണ്ട് മത്സരിക്കാന്‍ ഇറങ്ങിയ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയ്ക്ക് പാലായില്‍ ദയനീയ തോല്‍വി.കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ്.കെ മാണിനേരിട്ട കനത്ത തിരിച്ചടി ഇത്തവണയും ജോസ് കെ മാണിയെ പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്.

കേരള കോണ്‍ഗ്രസിന്റെ അമരക്കാരനും ശക്തമായ നേതാവുമായ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി.സി കാപ്പന്‍ അന്ന് യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള‌ള കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

NO COMMENTS