വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടി വെടിയേറ്റു മരിച്ചു.

30

അമേരിക്കയിലെ അലബാമയിലെ മോണ്ട്​ഗോമറിയിൽ ഉറങ്ങിക്കിടന്നിരുന്ന മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്.

വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്.

തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്ബില്‍ ബോ ബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം. ​ഗള്‍ഫിലായിരുന്ന ഇവര്‍ നാല് മാസമേ ആയൊള്ളും അമേരിക്കയില്‍ എത്തിയിട്ട്. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

NO COMMENTS