ഒരു എളിയ മഹാ ജീവിതം……………

555

1990 കളിൽ പെട്രോ മാക്സും,ചീനിച്ചട്ടിയും ത്രാസ്സും ഒരു കൂടയിലാക്കി , വെയിലിനെയും മഴയെയും വക വെക്കാതെ തിരുവനന്തപുരം നഗരത്തിൻറെ പല ഭാഗങ്ങളിൽ ഏത്തക്ക വറുത്തു ചിപ്സാക്കി വിൽക്കുന്ന 13 വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലനായിരുന്നു ശിവകുമാർ.

നാഗർകോവിൽ സ്വദേശിയായിരുന്ന ശിവകുമാർ നാലാം ക്ലാസ്സുവരെ നാട്ടിൽ തന്നെ ഒരു സ്കൂളിലായിരുന്നു പഠിച്ചത് . അച്ഛന് സൈക്കിൾ റിപ്പയറിങ്ങിന്റെ പണിയായിരുന്നു. അന്ന് ഒരു നേരത്തെ ഭക്ഷണം കിട്ടുക എന്നത് വളരെ കഷ്ട്ടമായിരുന്നത്രെ. സ്കൂളിൽ പോയി പഠിക്കാനുള്ള കാശും ഇല്ലായിരുന്നു. ശിവകുമാർ തുടർന്ന് പഠിക്കാനുള്ള ആഗ്രഹത്തോടെ അച്ഛനെ സമീപിച്ചപ്പോൾ പറഞ്ഞതിങ്ങനെയായിരുന്നു ശാപ്പാടാണോ മുഖ്യം പടിക്കിറിതാന മുഖ്യം .അന്ന് പറഞ്ഞപ്പോൾ കുമാർ അന്ന് ഒരുപാട് വിഷമിച്ചിരുന്നു. അദ്ദേഹത്തിന് തുടർന്ന് പഠിക്കണമെന്ന അതിയായ മോഹമുണ്ടായിരുന്നെന്ന് എന്നോട് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

അങ്ങനെ 13 വയസ്സ് മാത്രം പ്രായമുള്ള ആ ബാലൻ ഒരു ചിപ്സ് ഫാക്ടറിയിൽ ജോലിക്ക് പ്രവേശിച്ചു . അവിടെ 5.50 പൈസയായിരുന്നു കൂലി . ചിപ്സ് ഉണ്ടാക്കാൻ പഠിച്ചപ്പോൾ 30 രൂപ കൊടുത്തിരുന്നത്രെ

സ്വന്തമായി ചിപ്സിൻറെ കച്ചവടം തുടങ്ങി .

ചിപ്സ് ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങണമെങ്കിൽ തന്നെ 1000 രൂപയോളം ചെലവ് വരും. ആ കാശുണ്ടായിരുന്നെങ്കിൽ സ്വന്തമായി ചിപ്സ് ഉണ്ടാക്കി വിൽക്കാമായിരുന്നു. എന്നുള്ള ആഗ്രഹം മനസിലുദിച്ചു. പിന്നെ അദ്ധ്വാനമെല്ലാം ചിപ്സുണ്ടാക്കാനുള്ള സാമഗ്രഹികൾ വാങ്ങാൻ വേണ്ടിയായിരുന്നു. ചെറിയ വരുമാനത്തെ ചെലവ് കഴിഞ്ഞു മിച്ചം പിടിക്കാൻ ആയിരത്തിലെത്താൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല .

ശിവകുമാറിൻറെ കഠിന പ്രയത്നവും വിഷമവും ലക്ഷ്യബോധവും കണ്ടിട്ട് തന്റെ സഹോദരൻ 1000 രൂപ കൊടുത്തു. കുമാറിനത് വളരെയധികം സന്തോഷവും ആശ്വാസവുമായി.അങ്ങനെ 5 കിലോ മണ്ണെണ്ണ, 5 കിലോ വെളിച്ചെണ്ണ പെട്രോ മാക്സ് , ചീനിച്ചട്ടി, ത്രാസ്സ് , ബക്കറ്റു തുടങ്ങിയ സാധനങ്ങൾ വളരെ വേഗത്തിൽ വാങ്ങുകയും തുടർന്ന് സ്വന്തമായി ചിപ്സ് ഉണ്ടാക്കി വിൽക്കാനും ആരംഭിച്ചു .

മനസ്സിൽ പേടി തോന്നിയിരുന്നു .

അന്ന് സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം വഴിയോര കച്ചവടക്കാർക്ക് ഒരു സ്ഥലത്തും സ്ഥിരമായിരുന്ന് കച്ചവടം ചെയ്യാൻ കഴിയില്ലായിരുന്നു. രാത്രിയായാൽ പിടിച്ചുപറി സംഘം ബൈക്കുകളിലെത്തി ആയുധം കാണിച്ചും ഭീക്ഷണിപ്പെടുത്തിയും കാശും മറ്റു വിലപിടിപ്പുള്ള പലതും തട്ടിയെടുത്തു വിലസുന്നൊരു കാലമായിരുന്നു. സന്ധ്യയായാൽ പെട്ടിയും സാധനങ്ങളുമെല്ലാമെടുത്തു ശ്രീ പദമനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തിരുന്ന് കച്ചവടം ചെയ്യും. രാത്രി 12 മണി കഴിഞ്ഞു അല്പമൊന്നു മയങ്ങി അതിരാവിലെ നാല് മണിക്ക് എണീറ്റ് സമയത്തു ബസ് യാത്രക്കാർക്കായി ഏത്തക്ക വറുത്തു ചിപ്സുണ്ടാക്കി യാത്രക്കാർക്ക് വിൽക്കുന്നതും പതിവുവായിരുന്നു.

തുടക്കത്തിൽ ഉന്തു വണ്ടി വാടകക്ക് എടുത്തായിരുന്നു കച്ചവടം. പിന്നെ കാശ് കൂട്ടി കൂട്ടി വച്ച് ഒരു സ്വന്തമായി ഉന്ത് വണ്ടി സ്വന്തമായി വാങ്ങി.ചെറിയ കടകൾ ആദ്യം വാടകക്ക് എടുത്തു ,പിന്നെ സ്വന്തമായി. അങ്ങനെ ശിവകുമാറിന്റെ ചിപ്സ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി

14 വര്ഷം വെയിലും മഴയും വകവെക്കാതെ കച്ചവടത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന കുമാറിന്റെ സ്ഥാപനം ഇപ്പോൾ മഹാ ചിപ്സ് എന്ന പേരിലാണ് നഗരത്തിൽ അറിയപ്പെടുന്നത് .

ദേവൻസ് ജ്യൂസ്

ശ്രീ പദ്മനാഭ ക്ഷേത്ര കുളത്തിന് സമീപം ദേവൻസ് എന്ന പേരിൽ ഒരു ജ്യൂസ് ഷോപ്പും ശിവകുമാർ നടത്തുന്നുണ്ട്. പലതരത്തിലുള്ള ജ്യൂസുകൾ, ഐസ് ക്രീമുകൾ, ചായ തുടങ്ങിയവ കുടിക്കുന്നതിലേക്ക് വൻതിരക്കാണ്. ശിവകുമാറിന്റെ ഭാര്യ സഹോദരൻ ബാബുവിനാണ് ദേവൻസിന്റെ പരിപൂർണ ഉത്തരവാദിത്വമേൽപ്പിച്ചിരിക്കുന്നത് .

മഹാ ചിപ്സിന്റെ ഉത്സവകാലം ഇനി വെള്ളയമ്പലത് :

ഇനി മഹാ ചിപ്സിന്റെ ഉത്സവകാലം തന്നെ സമ്മാനിക്കാൻ കഴിയുന്ന രുചിയെ പ്രണയിക്കുന്നവർക്കായി വിവിധ തരം രുചിക്കൂട്ടുമായി തിരുവനന്തപുരം വെള്ളയമ്പലത്തു മഹാ ചിപ്സ് എന്ന പേരിൽ തന്നെ അദ്ദേഹത്തിന്റെ ‘അമ്മ തങ്കമ്മളും ഇളയ മകനായ സൂര്യയും ചേർന്ന് ഇന്ന് രാവിലെ ഉദഘാടനം ചെയ്യുന്നു,

നാവിൽ കൊതിയൂറുന്ന രുചിക്കൂട്ടുകളുടെ ഉത്സവമാണ് വെള്ളയമ്പലം മഹാ ചിപ്സിൽ ഒരുക്കിയിരിക്കുന്നത് . മധുരസേവ , ലഡ്ഡു, റവ ലഡ്ഡു, ഉപ്പേരിയും ചിപ്സും ചക്ക, പാവയ്ക്കാ, ശീമച്ചക്ക, ഉരുളക്കിഴങ്, തുടങ്ങി ഏതാണ്ട് 10 ഓളം ചിപ്സും പിന്നെ ബൂന്തി, അരിമുറുക്ക്, പക്കാവട, എന്നു തുടങ്ങി എരിവും മധുരവും ഉപ്പും എന്ന് വേണ്ട എല്ലാം രുചിമുകുളങ്ങൾക്കും ആസ്വാദ്യകരമാകും വിധത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.

മഹാബോളി

എന്നാൽ ഇതൊന്നുമല്ലാത്ത മഹാ ചിപ്സിന്റെ സൂപ്പർ സ്പെഷ്യൽ എവർ ഡിമാൻഡിങ് വിഭവം മറ്റൊന്നാണ് അതാണ് മഹാബോളി. ഓരോ വിഭവത്തിലും അവർക്ക് അവരുടെതായ കൈയൊപ്പുണ്ടേലും മഹാബോളിയുടെ രുചി അതൊരു മഹാസംഭവം തന്നെയാണ്.

മിൽമ നെയ്യിൽ ഓർഡർ അനുസരിച്ചു റെഡിമേഡ് ആയി ചൂടോടെ ചെയ്തു തരും മഹാബോളി. ഓരോ ചേരുവയുടെയും പരിശുദ്ധിയും നൈസർഗികതയും ഗുണനിലവാരവും ഒപ്പം അളവിലെ കൃത്യതയിലും ജാഗ്രത കാണിക്കുന്നു. ഗുണത്തിലും മേന്മയിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ല തന്നെ. മുൻകൂട്ടി ഓർഡർ എടുക്കാറില്ല.


തന്റെ വിജയത്തിൽ ഒപ്പമുണ്ടായിരുന്നവർ :

സയ്യിദ് അലി, സാജു, രജു മാരിയപ്പൻ , കണ്ണൻ തുടങ്ങിയ ജീവനക്കാർ സ്ഥാപനം തുടങ്ങിയതു മുതൽ ഈ സമയം വരെ വളരെ വിശ്വസ്തതയോടും, ആത്മാര്ഥതയോടുമാണ് എന്നോടൊപ്പമുള്ളതെന്നും
ഇതൊന്നും എന്റെ കഴിവല്ലെന്നും, ദൈവമാണ് ഈ വിജയത്തിൽ എന്നെ സഹായിച്ചതെന്നും എന്നോടൊപ്പമുണ്ടായിരുന്നതെന്നും ആ വലിയ മനസ്സിനുടമയും മഹാ ചിപ്സിനുടമയുമായ ശിവകുമാർ നിറകണ്ണുകൊളോടെ പറയുന്നു .
ഓരോ മനുഷ്യനും ഓരോ വഴിയുണ്ട്. ആ വഴിലെത്തുന്നത് വരെ അവൻ അവഴിമാറിക്കൊണ്ടേയിരിക്കുന്നു .ശരിയായ വഴിയിലെത്തിക്കാനാണ് മറ്റ് വഴികളെല്ലാം അടക്കപ്പെടുന്നത്.അടയുന്ന ഓരോ വാതിലും നമുക്ക് വഴികാണിക്കുകയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവ് ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമുക്ക് പുതുവഴികൾ തുറന്നു തരുന്നു.

ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു കച്ചവടം. പുതിയ സംരംഭങ്ങള് നിരവധി ഉയർന്ന് വന്നുകൊണ്ടേയിരിക്കും. പക്ഷേ അവയിൽ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്. വിജയം കണ്ടെത്തുന്ന സംരംഭകർ സാധാരണക്കാരിൽ നിന്നും ഉയർന്നു നിൽക്കുന്ന ഒരു വിഭാഗം തന്നെയാണ്. സംരംഭങ്ങളെ വളർച്ചയിലേക്ക് നയിക്കുന്നത് ഊർജസ്വലരായ നേതൃത്വമാണ്. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാൻ കഴിയുന്നത് അതുകൊണ്ടാണ്.

ശിവകുമാറിൻറെ അമ്മ തങ്കമ്മാൾ, ഭാര്യ സരസ്വതിയും , മക്കൾ ദേവനും , മഹേഷും സൂര്യയുമാണ്

NO COMMENTS